പിണറായി വിജയനെ ഇഷ്ടപെടുന്ന കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ടെന്ന് മഹിജ; പരസ്യം വസ്തുതാവിരുദ്ധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2017 09:18 AM |
Last Updated: 08th April 2017 01:03 PM | A+A A- |

തിരുവനന്തപുരം; ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പരസ്യം വസ്തുതാവിരുദ്ധമെന്ന് ജിഷ്ണുനിന്റെ അമ്മ മഹിജ. ദൃശ്യങ്ങള്‍ സത്യം പറയുന്നുണ്ട്. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണു സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്. നീതികിട്ടും വരെ സമരം തുടരും.
ഇന്നത്തെ പത്രങ്ങളിലാണ് മഹിജയ്ക്കും കൂട്ടര്‍ക്കും എതിരെ നടന്ന പൊലീസ് നടപടിയെ ന്യായീകരിക്കുന്ന തരത്തില്‍ പിആര്‍ഡി പരസ്യം നല്ഡ#കിയത്. ജിഷ്ണു കേസ് പ്രചാരണമെന്ത്,സത്യമെന്ത് എന്ന തലക്കട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.ജിഷ്ണു കേസില്‍ സത്യങ്ങളൊക്കെ തമസ്‌കരിക്കുന്ന പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് സര്‍ക്കാര്‍ എന്നതാണ് സത്യമെന്ന് സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നു.