പൊട്ടിയ ചിട്ടിക്കമ്പനിയുടേതു പോലെയുള്ള പരസ്യം: സര്‍ക്കാര്‍ പരസ്യത്തെ പരിഹസിച്ച് ചെന്നിത്തല
Published: 08th April 2017 12:45 PM |
Last Updated: 08th April 2017 03:09 PM | A+A A- |

നാദാപുരം: ജിഷ്ണു പ്രാണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യം പൊട്ടിയ ചിട്ടിക്കമ്പനിയുടേതു പോലെയാണെന്നും സത്യസന്ധമായ ഒരു വാക്കു പോലും പരസ്യത്തിലെല്ലെന്നും ചെന്നിത്തല പറഞ്ഞു.
ജിഷ്ണു പ്രാണോയിയോട് സര്‍ക്കാര്‍ കാണിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജിഷ്ണുവിന്റെ അമ്മയും അമ്മാവനും അടക്കമുള്ളവരെ തിരുവനന്തപുരത്ത് പോലീസ് ആക്രമിച്ചതിനെതിരെയാണ് അവിഷ്ണ നിരാഹാരമിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
നാലു ദിവസമായി നിരാഹാരമിരിയ്ക്കുന്ന മഹിജയെ മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തതിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. സെക്രട്ടറിയറ്റില്‍ നിന്ന് പത്തുമിനിറ്റ് അകലത്തിലുള്ള ആശുപത്രിയിലേക്ക് മുഖ്യമന്ത്രി പോകാത്തത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.