മദ്യശാലകള്‍ പാതയോരത്തു നിന്ന് മാറ്റുന്നതിനെതിരെ തോമസ് ചാണ്ടി
Published: 08th April 2017 12:00 PM |
Last Updated: 08th April 2017 12:00 PM | A+A A- |

തിരുവല്ല: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് സുപ്രീം കോടതിക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വിമര്‍ശനം. ഏത് മണ്ടന്റെ ഉപദേശം അനുസരിച്ചാണ് സുപ്രീം കോടതി മദ്യശാലകള്‍ നിരോധിച്ചതെന്ന് മനസിലാകുന്നില്ല. ടൂറിസം മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇത് പരിഹരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ എടുത്ത് വരികയാണെന്നും മദ്യലഭ്യത ഉറപ്പാക്കുന്ന നയം ഉടന്‍ ഉണ്ടാകുമെന്നും തോമസ് ചാണ്ടി പറഞ്ഞു. സ്വന്തം മണ്ഡലമായ കുട്ടനാട്ടില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.