മഹിജയെ ഐസിയുവിലേക്ക് മാറ്റി; സമരത്തില്‍ ഗൂഢാലോചനയില്ലെന്ന് മഹിജ
Published: 08th April 2017 06:29 PM |
Last Updated: 08th April 2017 06:29 PM | A+A A- |

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുപ്രണോയിയുടെ മാതാവ് മഹിജയെ ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനില വഷളയാതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ വിശദീകരണം പലതരത്തില്‍ വന്നിട്ടും നിരാഹാര സമരം പിന്‍വലിക്കാന്‍ ജിഷ്ണുവിന്റെ മാതാവും സഹോദരിയും അമ്മാവനും തയ്യാറായിട്ടില്ല. അതിനിടെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡ്രിപ്പ് കുത്തിവെച്ചിരുന്നു.
ഉച്ചയോടെ തന്റെ സമരം ഒന്നുകൂടി ശക്തമാക്കി മഹിജ രംഗത്തെത്തിയിരുന്നു. അതിന് കാരണമായത് ആശുപത്രിയില്‍ മഹിജ ജ്യൂ്‌സ് ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കഴിക്കുന്നുണ്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രക്കുറിപ്പ്. ഇതേ തുടര്‍ന്ന് ഡ്രിപ്പുള്‍പ്പെടെയുള്ള മരുന്ന് വേണ്ടെന്ന നിലപാടിലായിരുന്നു മഹിജ. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഡ്രിപ്പ് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം സമരത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും സമരം മുതലെടുക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും മഹിജ വ്യക്തമാക്കി