മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടാനില്ലെന്ന് കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാര്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 08th April 2017 02:58 PM |
Last Updated: 08th April 2017 02:58 PM | A+A A- |

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ നിന്നും താന്‍ പ്രതിഷേധത്തോടെ വിട്ടുനില്‍ക്കുകയാണെന്ന് കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ജിഷ്ണു പ്രണോയിയുടെ മരണവും, ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ പോലീസ് നേരിട്ടതും തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണവും രണ്ടു മക്കളുള്ള തന്നെ ഏറെ വേദനിപ്പിച്ചതാണ്. ഇതിനു പുറമെ ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവവും തന്നെ സങ്കടപ്പെടുത്തി. ഇക്കാര്യത്തിലൊക്കെയുള്ള പോലീസ് നടപടിയോടും പിണറായി വിജയന്റെ നിലപാടുകളോടും പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടേണ്ടിവരുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് എസ്.പി. ഉദയകുമാറിന്റെ പ്രതികരണം.
തിരുവല്ലയില്‍ ഡൈനാമിക് ആക്ഷന്‍ മാസികയുടെ 50ാം വാര്‍ഷികവും എം.ജെ. ജോസഫിന്റെ 85ാം ജന്മദിനാഘോഷവും പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാറും പങ്കെടുക്കേണ്ടിയിരുന്നത്. അതില്‍നിന്നാണ് എസ്.പി. ഉദയകുമാര്‍ വിട്ടുനില്‍ക്കുന്നത്.