ശക്തമായ നടപടി തുടരുമെന്ന പിണറായി വിജയന്റെ വാക്കുകള്‍ മഹിജ വിശ്വസിക്കണമായിരുന്നുവെന്ന് കെ.കെ ശൈലജ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2017 11:23 AM |
Last Updated: 08th April 2017 11:23 AM | A+A A- |

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യാത്തതില്‍ ജിഷ്ണുവിന്റെ കുടുംബം പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഇപ്പോള്‍ ആവശ്യമില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേസില്‍ ശക്തമയ നടപടി തുടരുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കണമായിന്നു. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ പരസ്യം നല്‍കിയതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തെ പത്രങ്ങളിലാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരാണജനകമായ പ്രചരണമാണ് ഒരുസംഘം അഴിച്ചുവിടുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ഒരു ദൃശ്യവും ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. നിലത്തിരിക്കുന്ന ജിഷ്ണുവിന്റെ അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിക്കുന്നത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പരസ്യത്തില്‍ പറുന്നു.