കാനത്തിന് കാരാട്ടിന്റെ മറുപടി, വിമര്‍ശിക്കുന്നവര്‍ പ്രതിപക്ഷത്തല്ലെന്ന് ഓര്‍മ വേണം

ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന നേതാക്കള്‍ വലതുപക്ഷത്തെ ഓര്‍ക്കണമെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സിപിഐ നിലപാടിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞ
കാനത്തിന് കാരാട്ടിന്റെ മറുപടി, വിമര്‍ശിക്കുന്നവര്‍ പ്രതിപക്ഷത്തല്ലെന്ന് ഓര്‍മ വേണം

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ മറുപടി. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ചില ഇടതു നേതാക്കള്‍ ഓര്‍ക്കണമെന്ന് കാരാട്ട് പറഞ്ഞു. 

ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന നേതാക്കള്‍ വലതുപക്ഷത്തെ ഓര്‍ക്കണമെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സിപിഐ നിലപാടിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പ്രഖ്യാപിച്ച സമരത്തെ കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു കാനം രാജേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. സാമാന്യ ബുദ്ധിയില്ലായ്മയുടെ പ്രശ്‌നമാണ് ഇതെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് ജിഷ്ണുവിന്റെ അമ്മയോട് കാണിച്ചത് പരാക്രമമാണ് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാരാട്ടിന്റെ പ്രതികരണം.

കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന അഭിപ്രായമില്ലെന്ന് കാരാട്ട് വ്യക്തമാക്കി. പൊലീസ് മേധാവികളുടെ നിയമനത്തില്‍ പാര്‍ട്ടി ഇടപെടുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശമൊന്നും നല്‍കില്ലെന്നും കാരാട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com