''സ്റ്റിയറിംഗ് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ചെരിഞ്ഞാമതി വണ്ടിയും ഞമ്മളും തവിടുപൊടി'': പപ്പുവിന്റെ ഡയലോഗുപോലെ താമരശ്ശേരി ചുരത്തില്‍ ഒരു ബസ്

ആര്‍ക്കും പരിക്കുകളില്ല. ഭാഗ്യംകൊണ്ടാണ് ബസ് മറിയാതിരുന്നത്. 
rrrrrrrr
rrrrrrrr

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തെക്കുറിച്ച് എക്കാലത്തും ഓര്‍ക്കുന്ന ഡയലോഗാണിത്. ഇന്നലെ ഇതിനുസമാനമായ സാഹചര്യമായിരുന്നു താമരശ്ശേരി ചുരത്തിലുണ്ടായിരുന്നത്. കടുകുമണിയോളം ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ചെരിഞ്ഞിരുന്നെങ്കില്‍ ഒരു ദുരന്തംതന്നെ സംഭവിക്കുമായിരുന്നു.
തൊടുപുഴയില്‍നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് പുലര്‍ച്ചെ മൂന്നേ കാലോടെ അപകടത്തില്‍പെട്ടത്.

ചുരത്തിലെ സുരക്ഷാമതിലും കടന്ന് മുന്നിലെ ടയര്‍ നില്‍ക്കുകയാണ്. പിന്നിലെ ഒരു ടയര്‍ സുരക്ഷാമതിലിനു മുകളിലാണ്. ജീവനക്കാരടക്കം 20 പേരുമായി പോവുകയായിരുന്ന ബസിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.


ബത്തേരിയില്‍നിന്നും തൊടുപുഴയിലേക്ക് എത്തിയ വേളയില്‍ ഡ്രൈവര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പുവരുത്താനായില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ മൂന്നേകാലിന് ബത്തേരിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. ആ സമയത്താണ് ചുരത്തില്‍വെച്ച് അപകടം സംഭവിച്ചത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി മറ്റൊരു വാഹനത്തില്‍ വയനാട്ടില്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com