കേരളത്തില്‍ നിന്നും ബിജെപിയില്‍ ചേരുന്ന ആ എംപി താനല്ലെന്ന് ശശി തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 09th April 2017 08:58 PM |
Last Updated: 09th April 2017 08:58 PM | A+A A- |

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്നില്ലെന്ന വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ബിജെപിയില്‍ ചേരുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനവുമില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
ശശി തരൂര്‍ അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ശശി തരൂര്‍ ബിജെപിയിലേക്ക് പോകില്ലെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി എന്ന, കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊടിയേരിയുടെ ആരോപണം.