വെള്ളാപ്പിള്ളി നടേശന്‍ കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു: പ്രിന്‍സിപ്പലിനെതിരെ കേസ്
Published: 09th April 2017 05:27 PM |
Last Updated: 09th April 2017 05:27 PM | A+A A- |

കായംകുളം: കറ്റാനം വെള്ളാപ്പിള്ളി എവന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ആര്‍ഷ് കയ്യിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇത് കണ്ട സഹപാഠികള്‍ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ കോളജിനു പുറത്തുപോയി ഭക്ഷണം കഴിച്ചത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തിരുന്നു. ഇത് ആത്മഹത്യ ചെയ്യാന്‍ പ്രേരകമായെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.