സര്‍ക്കാര്‍ ധനസഹായം ഔദാര്യമല്ല; സഖാവ് അശോകന്‍ പണം തിരികെ നല്‍കുമെന്ന് കരുതുന്നില്ലെന്ന്‌എ.കെ.ബാലന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2017 11:55 AM |
Last Updated: 09th April 2017 11:59 AM | A+A A- |

തിരുവനന്തപുരം: നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരികെ നല്‍കുമെന്ന ജിഷ്ണുവിന്റെ അച്ഛന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എ.കെ.ബാലന്‍. സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ ധനസഹായം ഔദാര്യമല്ല. സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ സഖാവ് അശോകന്‍ തിരികെ നല്‍കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബം എന്നും കമ്യൂണിസ്റ്റാണ്. അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്നും മാറാന്‍ കഴിയില്ല. ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് മഹിജയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ്. ഡിജിപി നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുപോലൊരു നടപടി മുന്‍പുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഷാജഹാന്റെ അമ്മ നടത്തുന്ന നിരാഹാര സമരം അനാവശ്യമാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തുന്നതില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.