ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍; വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ട്

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളായ അഞ്ച് പേരില്‍ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയണമെന്നും ജിഷ്ണുവിന്റെ അച്ഛന്‍
ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍; വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ട്

തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചുനല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. മകനാണ് തനിക്ക് വലുത്‌, മകന്റെ നഷ്ടത്തിന്റെ പകരമാകില്ല ഒന്നുമെന്നും സര്‍ക്കാര്‍ നല്‍കിയ 20 ലക്ഷം വേണമെങ്കില്‍ തിരിച്ചു നല്‍കാമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു. 

വിശ്വസിക്കുന്ന പാര്‍ട്ടി വിഷമപ്പിക്കുന്നതില്‍ വേദനയുണ്ട്. പൊലീസ് ആസ്ഥാനത്ത് വെച്ച് തങ്ങളെ തല്ലി ചതച്ചിട്ടും ഒന്നും ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളായ അഞ്ച് പേരില്‍ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയണമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com