മണിയുടെ പ്രസംഗം കേള്‍ക്കുന്നത് സമയനഷ്ടവും മാനനഷ്ടവുമെന്ന്  ജോയ് മാത്യു

മന്ത്രി എംഎം മണി പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല - മണി മൈതാനപ്രസംഗം നടത്തുന്നയാളാണ് - മണിക്ക് മന്ത്രി പണിയില്ലാതെ മറ്റ് എത് പണിയാണ് ചെയ്യാനാവുക
മണിയുടെ പ്രസംഗം കേള്‍ക്കുന്നത് സമയനഷ്ടവും മാനനഷ്ടവുമെന്ന്  ജോയ് മാത്യു

നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരിയുടെ നിരാഹാരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നടന്‍ ജോയ്മാത്യു നാദാപുരത്തെ വീട്ടിലെത്തി. ഞാന്‍ വീട്ടിലെത്തിയത് രാഷ്ടീയക്കാരനായോ രാഷ്ടീയം പറയാനോ അല്ല. എല്ലാ പിതാക്കളും മക്കളെ കഷ്ടപ്പെട്ടാണ് സ്‌കൂളില്‍ അയക്കുന്നത്. ഒരു ഭാഗത്ത് പണവും അതിന്റെ അനീതിയും തുടരുമ്പോള്‍ എനിക്ക് നീതിയുടെ ഭാഗത്തുമാത്രമെ നില്‍ക്കാന്‍ കഴിയൂ.

സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നീതി നല്‍കിയിരുന്നെങ്കില്‍ ഇത്തരമൊരു സമരത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും ജോയ്മാത്യു പറഞ്ഞു. നിരാഹാരത്ത അധിക്ഷേപിച്ച് മന്ത്രി എംഎം മണി പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല. മണി മൈതാനപ്രസംഗം നടത്തുന്നയാളാണ്. മണിക്ക് മന്ത്രി പണിയില്ലാതെ മറ്റ് എത് പണിയാണ് ചെയ്യാനാവുക. ഞാന്‍ അയാളുടെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാറില്ല. മണിയുടെ പ്രസംഗം കേള്‍ക്കുന്നത് മാനനഷ്ടവും സമയനഷ്ടവുമാണ്. 

മുഖ്യമന്ത്രിയുടെയും മണിയെയും ഒരേതരത്തില്‍ താരതമ്യം ചെയ്യാന്‍ ഞാനില്ല. ഓരോ ആള്‍ക്കും വ്യത്യസ്ത സ്വഭാവമായിരിക്കും. ഈ കേസില്‍ സാംസ്‌കാരിക നായകരുടെ മൗനം എന്നെ അതിശയപ്പെടുത്തുന്നു. അവാര്‍ഡുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയാകും മിണ്ടാതിരിക്കാന്‍ കാരണമെന്നും ജോയ്മാത്യു പരിഹസിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com