സിംഹത്തെ കണ്ടാല്‍ പട്ടി കുരയ്ക്കുന്ന പോലയെന്ന് മോദിക്കെതിരായ മണിയുടെ പരാമര്‍ശമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രേഹികളാണ് - മുസ്ലീം ലീഗ് ജിഹാദികളാണെന്ന പറഞ്ഞ സ്വാമി കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണൈന്നും അഭിപ്രായപ്പെട്ടു
സിംഹത്തെ കണ്ടാല്‍ പട്ടി കുരയ്ക്കുന്ന പോലയെന്ന് മോദിക്കെതിരായ മണിയുടെ പരാമര്‍ശമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പാലക്കാട്;  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും എംപിയുമായ സുബ്രഹമ്ണ്യന്‍സ്വാമി. സിംഹത്തെ കാണുമ്പോള്‍ പട്ടി കുരയ്ക്കുന്നത് സാധാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി പാലക്കാട്ട് പറഞ്ഞു. ഒ രാജഗോപാലിന്റെ ജീവചരിത്രം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രേഹികളാണ്. മുസ്ലീം ലീഗ് ജിഹാദികളാണെന്ന പറഞ്ഞ സ്വാമി കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണൈന്നും അഭിപ്രായപ്പെട്ടു. കേരളത്തിന് പുരോഗതിയിലേക്ക് കുതിക്കാന്‍ ഈ രണ്ടുമുന്നണികളും ഇല്ലാതാകണം. അതിന്റെ തുടക്കമാണ് രാജഗോപാല്‍ കേരളത്തില്‍ നിര്‍വഹിച്ചതെന്നും സ്വാമി വ്യക്തമാക്കി.

പരപ്പന അഗ്രഹാര ജയിലില്‍ കിടന്ന് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത് ശശികലയുടെ ഡിജിറ്റല്‍ ഭരണമാണ്. അവരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും തമിഴ്‌നാട് ജയിലിലേക്ക് മാറാന്‍ നിയമതടസമുണ്ടെന്നും സ്വാമി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com