വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി
By സമകാലിക മലയാളം ഡസ്‌ക് | Published: 10th April 2017 11:33 AM |
Last Updated: 10th April 2017 05:57 PM | A+A A- |

വള്ളിക്കുന്നം: വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം: അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റി. രണ്ടു പോലീസുകാര്‍ക്കെതിരെ എസ്.പി. നടപടിയെടുത്തു. വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സതീഷ് കുമാറിന് സസ്‌പെന്‍ഷനും രതീഷ് കുമാറിന് സ്ഥലം മാറ്റവുമാണ്. ആലപ്പുഴ എസ്.പിയാണ് നടപടിയെടുത്തത്.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തിന്റെ മൊഴിയെടുക്കാന്‍ പ്രതിചേര്‍ക്കപ്പെട്ട മാനേജ്‌മെന്റ് ചെയര്‍മാന്‍ സുഭാഷ് വാസുവിന്റെ കാറിലാണ് ഇവര്‍ പോയത്. പ്രതിയുടെ കാര്‍ ഉപയോഗിക്കുകയും പ്രതിയോടൊപ്പമാണ് മൊഴിയെടുക്കാന്‍ ചെന്നത് എന്നതും വിവാദമായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പോലീസുകാരില്‍ ഒരാളെ സസ്‌പെന്റ് ചെയ്യാനും മറ്റൊരാളെ സ്ഥലംമാറ്റാനും ആലപ്പുഴ എസ്.പി. നടപടിയെടുത്തത്.