ശ്രീജിത്ത് ഇന്നലെ പ്രിയപ്പെട്ടവന്‍; ഇന്ന് പാര്‍ട്ടിക്ക് പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2017 10:05 PM |
Last Updated: 11th April 2017 06:32 PM | A+A A- |

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവനും മഹിജയുടെ സഹോദരനുമായ ശ്രീജിത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി - സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നടപടി. സിപിഎം വളയം ലോക്കല്‍ കമ്മറ്റി യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. അതേസമയം പാര്‍ട്ടി തന്നോട് ഒരു വിശദീകരണവും തേടിയില്ലെന്ന ശ്രീജിത്ത് വ്യക്തമാക്കി. നടപടി സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ശ്രീജിത്ത് അഭിപ്രായപ്പെട്ടു.
ജിഷ്ണുപ്രണോയിയുടെ മരണത്തിനുത്തരവാദികളെ പൊലീസ് പിടികൂടണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും സഹോദരിയ്ക്കുമൊപ്പം ശ്രീജിത്തും നിരാഹാരസമരം നടത്തിയിരുന്നു. സമരം അവസാനിച്ച ശേഷം ജനങ്ങളുടെയും സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും വിജയമാണെന്നായിരുന്നു ശ്രീജിത്ത് അഭിപ്രായപ്പെട്ടത്.