സര്‍ക്കാര്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് കെ.എം.ഷാജഹാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2017 08:57 AM |
Last Updated: 10th April 2017 06:23 PM | A+A A- |

തിരുവനന്തപുരം: സര്‍ക്കാര്‍ തന്നോട് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് കെ.എം.ഷാജഹാന്‍. അറസ്റ്റില്‍ ഗൂഢാലോചനയുണ്ട്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ നിലപാട് സ്വീകരിച്ചതാണ് തന്നെ കുടുക്കാന്‍ കാരണമെന്നും ഷാജഹാന്‍ ആരോപിച്ചു.
എല്‍എല്‍ബി പരീക്ഷ എഴുതുന്നതിനായി ലോ അക്കാദമയില്‍ എത്തിച്ചപ്പോഴായിരുന്നു ഷാജഹാന്റെ പ്രതികരണം. അറസ്റ്റ് ഭരണഘടനാ ലംഘനമാണ്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് നീതി ലഭിക്കണമെന്നും ഷാജഹാന്‍ പറഞ്ഞു.
ഡിജിപി ഓഫീസിന് മുന്‍പില്‍ ജിഷ്ണുവിന്റെ കുടുംബം പ്രതിഷേധിക്കാനെത്തിയതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.