സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി; മഹിജയുടെ നിരാഹാരത്തിന് ശേഷം ഡിജിപിയെ മാറ്റിയോ എന്ന് കോടതി 

കേരളത്തില്‍ ദിവസങ്ങളോളം ഒരു സ്ത്രീ നിരാഹാര സമരം നടത്തിയ കാര്യം പരിഗണിച്ചു കൊണ്ട് നിലവിലെ ഡിജിപിയെ മാറ്റിയോ എന്ന് കോടതി ചോദിച്ചു
സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി; മഹിജയുടെ നിരാഹാരത്തിന് ശേഷം ഡിജിപിയെ മാറ്റിയോ എന്ന് കോടതി 

ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സര്‍ക്കാരിനെ പരിഹസിച്ച് കോടതി.  കേരളത്തില്‍ ദിവസങ്ങളോളം ഒരു സ്ത്രീ നിരാഹാര സമരം നടത്തിയ കാര്യം പരിഗണിച്ചു കൊണ്ട് നിലവിലെ ഡിജിപിയെ മാറ്റിയോ എന്ന് കോടതി ചോദിച്ചു.

ഇല്ലാ എന്നായിരുന്നു കോടിയുടെ ചോദ്യത്തിന് സര്‍ക്കാരിന്റെ മറുപടി. അഞ്ച് ദിവസം മഹിജ നിരാഹാരം കിടന്നത് എല്ലാവരും കണ്ടതല്ലേയെന്നും, ഇക്കാര്യം മാധ്യമങ്ങളിലൂടെ തങ്ങളും അറിഞ്ഞെന്നും ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പറഞ്ഞു.

കേസില്‍ സെന്‍കുമാറിന്റെ വാദം തുടരുകയാണ്. ഉച്ചയ്ക്ക് ശേഷം സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com