കേസിന് ബലം കൂട്ടാന്‍ താനെന്താ ശങ്കര്‍ സിമെന്റ് ആണോയെന്ന് ഹിമവല്‍ ഭദ്രാനന്ദ
Published: 11th April 2017 03:04 PM |
Last Updated: 11th April 2017 06:28 PM | A+A A- |

തിരുവനന്തപുരം: കേസിന് ബലം കൂട്ടാനാണ് തന്നെ ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷത്തില്‍ പ്രതിയാക്കിയതെന്ന് തോക്കു സ്വാമി എന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. ബലം കൂട്ടാനായി താനെന്താ ശങ്കര്‍ സിമെന്റാണോയെന്ന് ജാമ്യം കിട്ടി ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.
ഡിജിപിയെ കാണാനായാണ് താനെത്തിയത്. ഇതിന് നേരത്തെ അനുമതിയുണ്ടായിരുന്നുവെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. കൊച്ചിയിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കാനാണ് എത്തിയത്.
തന്റെ തോക്കു കേസ് എന്തായി എന്നു പോലും അറിയാത്ത പൊലീസുകാരാണ് ഇവിടെയുള്ളത്. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ല. പഴഞ്ചന്‍ രീതികളാണ് അവരുടേത്. വെറുതെയല്ല ഇവരെ ആളുകള്‍ കിറുക്കന്മാര്‍ എന്നു വിളിക്കുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.