'ഡിജിപി'യുടെ കോലവുമായി പൊലീസ് ഓടി; കൊച്ചിയില്‍ നാടകീയ രംഗങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 05:48 PM |
Last Updated: 12th April 2017 09:21 AM | A+A A- |

ചിത്രം: മെല്‍ട്ടണ്‍ ആന്റണി
കൊച്ചി: ഡിജിപിയുടെ കോലവുമായി വന്നതാണ് കെഎസ്‌യു പ്രവര്‍ത്തകര്‍. നഗരമധ്യത്തിലെത്തിയപ്പോള്‍ വന്‍ സംഘം പൊലീസ് എത്തി കോലം തട്ടിപ്പറിച്ച് ഓടി. ജിഷ്ണു കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡിജിപി)കോലം കത്തിക്കാനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയത്. ജനം നോക്കി നില്‍ക്കെ പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞ ശേഷം കോലം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. കോലം പൊലീസ് മേധാവിയായി ഡിജിപിയുടേതാണ് എന്ന പ്രചാരണം ഉണ്ടായി. കോലത്തില്‍ ഡിജിപി എന്ന വലിയ അക്ഷരത്തിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നു ചെറിയ അക്ഷരത്തിലും എഴുതിയിരുന്നു.
കോലം തിരികെ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡിന് നടുവില്‍ കുത്തിയിരുന്നു.ഒടുവില്‍ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ രാവിലെ ഐ.ജി ഓഫിസിനു മുന്നിലായിരുന്നു സംഭവം.