പിണറായിക്കു വ്യക്തിവിരോധം തന്നെയെന്ന് കെഎം ഷാജഹാന്‍
Published: 11th April 2017 02:53 PM |
Last Updated: 11th April 2017 06:30 PM | A+A A- |

തിരുവനന്തപുരം: ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്നോട് മുഖ്യമന്ത്രി വ്യക്തി വിരോധം തീര്‍ത്തതു തന്നെയെന്ന് കെഎം ഷാജഹാന്‍. വ്യക്തി വിരോധമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഏഴു ദിവസം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. ബാക്കി വിവരങ്ങള്‍ പിന്നീട് പറയാമെന്നും ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിജിപി ഓഫിസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം നടക്കുന്ന സമയം ഡിജിപിയെ കാണാന്‍ എത്തിയതായിരുന്നു ഷാജഹാന്‍. സംഭവ സമയം ഡിജിപിയെ കാണാനെത്തിയ മറ്റ് നാലു പേരെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, ഷാജഹാെന്റ അറസ്റ്റ് വ്യക്തി വിരോധം തീര്‍ത്തതല്ലെന്നും വിരോധം തീര്‍ക്കാനായിരുന്നെങ്കില്‍ നേരത്തെ നടപടി ആകാമായിരുന്നെന്നും ഷാജഹാന്റെ പങ്ക് പൊലീസ് അന്വേഷിക്കെട്ട എന്നും മുഖ്യമന്ത്രി വിശദ്ദീകരിച്ചിരുന്നു.