ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതി നിഷേധമുണ്ടായെന്ന് ശ്രീജിത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 08:45 AM |
Last Updated: 11th April 2017 03:14 PM | A+A A- |

തിരുവനന്തപുരം: ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെകെ ശ്രീജിത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷയമുണ്ട്. നിരാഹാര സമരം ഇടതു സാര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി പ ത്രത്തില്‍ ജോലി തുടരില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെകെ ശ്രീജിത്തിനെ സിപിഎമ്മില്‍ നിന്ന് തിങ്കളാഴ്ച പുറത്താക്കിയിരുന്നു. വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ വളയം ലോക്കല്‍ കമ്മിറ്റിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. നടപടിക്ക് ലോക്കല്‍ കമ്മിറ്റിയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്. നടപടിക്ക് മേല്‍കമ്മറ്റിയുടെ അംഗീകാരം കൂടികിട്ടേണ്ടതുണ്ട്.