മഹിജയ്ക്ക് 15ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 09:37 PM |
Last Updated: 12th April 2017 03:55 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി. ഈ മാസം 15ന് മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ കാരണമായ ഒത്തുതീര്‍പ്പ് കരാര്‍ മഹിജയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ജിഷ്ണുവിന്റെ മരണത്തിന് പിന്നിലുള്ളവരെ പിടികൂടണം എന്നാവശ്യപ്പെട്ട് മഹിജയും കുടുംബങ്ങളും ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരവും അവര്‍ക്ക് നേരെയുണ്ടായ പൊലീസ് അക്രമവും വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മുമ്പ് മുഖ്യമന്ത്രിയെ കാണുന്നതിന് ജിഷ്ണുവിന്റെ അമ്മ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.