സമരം തീര്‍ത്തതില്‍ കാനത്തിന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2017 11:01 AM |
Last Updated: 11th April 2017 06:12 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടംബം നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നതില്‍ സിപിഐ സംസ്ഥാനസക്രട്ടറി കാനം രാജേന്ദ്രന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് കാനം തന്നെ വിളിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. കാനത്തിന്റെ ഇടപെടലാണോ സമരം തീരാന്‍ ഇടയായതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പിണറായി വിജയന്റെ മറുപടി
സമരം തീര്‍ക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കാന്‍ കുടുംബത്തിന് ആഗ്രഹമുണ്ടെന്നാവശ്യവുമായി സീതാറാം യെച്ചൂരിയെ ഒരു അഭിഭാഷകന്‍ ചെന്നു കാണുകയായിരുന്നു. തുടര്‍ന്ന് യെച്ചൂരി തന്നെ വിളിച്ചെന്നും സമരം അവസാനിപ്പിക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ സംസാരിക്കേണ്ടത് ശ്രീജിത്തിനോടാണെന്നും പിണറായി സീതാറാമിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സീതാറാം ശ്രീജിത്തുമായി സംസാരിച്ചത്. സീതാറാം സംസാരിച്ചതിന് പിന്നാലെ തന്റെ അഭിപ്രായപ്രകാരം എംവി ജയരാജന്‍ ശ്രീജിത്തിനെ വിളിച്ചെങ്കിലും വ്യത്യസ്തമായ അഭിപ്രായമാണ് ശ്രീജിത്ത് പറഞ്ഞത്. പിന്നീട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സ്‌റ്റേറ്റ് ആറ്റോര്‍ണി കെ വി സോഹനും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സമരം ഒത്തുതീര്‍പ്പായത്.