സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി പറയുന്നതിനായി മാറ്റി
Published: 11th April 2017 07:12 PM |
Last Updated: 11th April 2017 07:26 PM | A+A A- |

ന്യൂഡല്‍ഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയതിനെതിരേ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസിലെ വിധി പറയുന്നതിന് ജഡ്ജിമാരായ മദന്‍ ബി ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരുട ബെഞ്ച് മാറ്റി.
സെന്‍കുമാറിനെ ചുമതയില്‍ നിന്നും മാറ്റിയതിന് അടിസ്ഥാനമായുള്ള രേഖകള്‍ കീഴ്‌ക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം, ജിഷ കേസ് അന്വേഷണത്തിലായതിനാലാണ് ഈ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുടപടി നല്‍കി.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ഈ കേസിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും ഹരീഷ് സാല്‍വ കോടതിയില്‍ അറിയിച്ചു.