സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ മുന്നില്‍ പിണറായി വിജയന്‍

പിണറായി വിജയന്റെ ഫെയസ് ബുക്ക് പേജിന് നിലവില്‍ 4,95,496 ലൈക്കുകളാണുള്ളത് -  വീഡിയോ കാണുന്നവരുടെ എണ്ണമാകട്ടെ 16.7 ലക്ഷം. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ പേജിന് 3,49,602 ലൈക്കുകളാണുള്ളത്
സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ മുന്നില്‍ പിണറായി വിജയന്‍

തിരുവനന്തപുരം:  സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ മുന്നില്‍ പിണറായി വിജയന്‍. പിണറായി വിജയന്റെ ഫെയസ് ബുക്ക് പേജിന് നിലവില്‍ 4,95,496 ലൈക്കുകളാണുള്ളത്. വീഡിയോ കാണുന്നവരുടെ എണ്ണമാകട്ടെ 16.7 ലക്ഷം. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ പേജിന് 3,49,602 ലൈക്കുകളാണുള്ളത്.  2016 മെയ് 25 മുതല്‍ ഷെയറും കമന്റും ഉള്‍പ്പടെ 29.5 ലക്ഷം പേരാണ് മുഖ്യമന്ത്രിയുടെ പേജില്‍ ആശയവിനിമയം നടത്തിയത്. 

ഫെയ്‌സ് ബുക്കിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുവെന്നതാണ് മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നും പിണറായി വിജയനെ വ്യത്യസ്തനാക്കുന്നത്. മുഖമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ തത്സമയം ഫെയ്‌സ് ബുക്കില്‍ കാണാനും, മറ്റുള്ള പരിപാടികള്‍ അപ്‌ലേഡ് ചെയ്യുന്നുവെന്നതും പേജിനെ വ്യത്യസ്തമാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും പിണറായി വിജയന്റെ ഫെയസ്ബുക്ക് പേജില്‍ രേഖപ്പെടുത്തുന്നു. 

മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമാണ് രാജ്യത്തെ ആദ്യ അഞ്ചില്‍ പിണറായി സ്ഥാനം പിടിക്കുന്നത്. രാജ്യത്തെ ആദ്യ അഞ്ച് നേതാക്കളില്‍ പോലും പിണറായിയെന്ന രാഷ്ട്രീയ നേതാവ് ഇടംപിടിച്ചിട്ടില്ലെന്നും ഫെയ്‌സ് ബുക്ക് അധികൃതര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേജിന് 5 ലക്ഷത്തിലേറെ ലൈക്കുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ ഉമ്മന്‍ചാണ്ടിക്ക് 1,011,088 ലൈക്കുകളാണുള്ളത്. തോമസ് ഐസകാണ് ഇടതുനിരയില്‍ മുന്‍പന്തിയില്‍. 567, 266 ലൈക്കുകളാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com