ഫോണ്‍ കെണി: അജിത് കുമാറിനും ജയചന്ദ്രനും ജാമ്യമില്ല
Published: 12th April 2017 02:45 PM |
Last Updated: 12th April 2017 05:39 PM | A+A A- |

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി വിവാദത്തില്‍ അറസ്റ്റിലായ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ചാനല്‍ സിഇഒ ആര്‍ അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്ന എസ് നാരായണന്‍ എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചു.
മംഗളം ചാനലിലെ എഡിറ്റോറിയല്‍ ജീവനക്കാരായ സന്തോഷ്, ഫിറോസ്, പ്രദീപ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. വിവാദമായ ഓഡിയോ ടേപ്പിന്റെ ഒറിജനല്‍ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അജിത് കുമാറിന്റെയും ജയചന്ദ്രന്റെയും ജാമ്യാപേക്ഷകള്‍ തള്ളിയത്.
എഡിറ്റ് ചെയ്യാത്ത ടേപ്പ് കണ്ടെടുക്കേണ്ടത് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് കോടതി വിലയിരുത്തി.