കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല, എംഎം മണിക്കു സിപിഐയുടെ മറുപടി
Published: 13th April 2017 11:45 AM |
Last Updated: 13th April 2017 04:05 PM | A+A A- |

തിരുവനന്തപുരം: കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി എംഎം മണിക്ക് സിപിഐയുടെ മറുപടി. എല്‍ഡിഎഫ് ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന, മണിയുടെ പരാമര്‍ശം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു.
മൂന്നാറില്‍ റവന്യു വകുപ്പ് നടപ്പാക്കുന്നത് എല്‍ഡിഎഫിന്റെ നയമാണ്. കയ്യേറ്റത്തെയും മാഫിയകളെയും സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ എല്‍ഡിഎഫിന്റെയോ നിലപാടല്ല. അത്തരമൊരു നിലപാട് ആരു സ്വീകരിച്ചാലും എതിര്‍ക്കുമെന്ന് കെകെ ശിവരാമന്‍ പറഞ്ഞു.
വണ്ണപ്പുറത്ത് എംഎം മണി നടത്തിയ പ്രസംഗം അനുചിതമാണെന്ന് ശിവരാമന്‍ അഭിപ്രായപ്പെട്ടു. വണ്ണപ്പുറത്ത് നടത്തിയ പ്രസംഗത്തിലാണ് ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് മണി ചൂണ്ടിക്കാട്ടിയത്.