സഹപ്രവര്‍ത്തകരില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടതായി നടി പാര്‍വതിയുടെ വെളിപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2017 06:22 PM |
Last Updated: 13th April 2017 06:22 PM | A+A A- |

കൊച്ചി: കൊച്ചിയില്‍ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട പോലെ താനും ലൈംഗിക ആക്രമണത്തിനിരയായതായി നടി പാര്‍വതി. സഹപ്രവര്‍ത്തകരില്‍ നിന്നാണ് പീഡനത്തിനിരയായതെന്നും പാര്‍വതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പറയുന്നത് ആരെയും ശിക്ഷിക്കാന്‍ വേണ്ടിയല്ല. പീഡനത്തിനിരയായവര്‍ കാര്യങ്ങള്‍ പറയുന്നത് വ്യക്തിപരമായ കാര്യങ്ങളായതുകൊണ്ടാണ് ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെയാണ് നടി കാര്യം വ്യക്തമാക്കിയത്
വെളുത്തനിറമുള്ളവര്‍ മലയാള സിനിമയില്‍ നായികമാരായെത്തുന്നത് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സവര്‍ണബോധത്തിന്റെ ഭാഗമായാണ്. സ്ത്രീകള്‍ക്കെതിരായി ആക്രമണങ്ങള്‍ നിരന്തമായി അരങ്ങേറുകയാണ്. ഇതിന് മാറ്റമുണ്ടായേ തീരു. സ്ത്രീകളെ ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നവര്‍ ഏറെയാണെന്ന് അടുത്തിടെയും പാര്‍വതി അഭിപ്രായപ്പെട്ടിരുന്നു.