കൊല്ലം പുനലൂരില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് സൂചന
കൊല്ലം പുനലൂരില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

പുനലൂര്‍: കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയടിച്ചാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് സൂചന. 

കൊല്ലം ചെങ്കോട്ട ദേശീയ പാതയില്‍ കൊട്ടാരക്കരയ്ക്ക് സമീപം കുന്നിക്കോട് വെച്ചായിരുന്നു അപകടം. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com