മുന്‍ഷി വേണു അന്തരിച്ചു

മുന്‍ഷി വേണു അന്തരിച്ചു

തൃശൂര്‍: 'മുന്‍ഷി' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍ മുന്‍ഷി വേണു (വേണു നാരായണന്‍) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയില്‍ ചികിത്സയിലായിരുന്നു. തിരുവന്തപുരം വഴുതക്കാട് സ്വദേശിയാണ്. 

'ഹണീ ബി 2' ആണ് അവസാനമായി അഭിനയിച്ച ചിത്രം. കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ ദിലീപിനൊപ്പം അഭിനയിച്ചായിരുന്നു സിനിമയില്‍ തുടക്കം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി അറുപതിലധികം ചിത്രങ്ങളില്‍ വേണു അഭിനയിച്ചു. തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ഡാഡികൂള്‍, ആത്മകഥ, കഥ പറയുമ്പോള്‍,  ഉട്ടോപ്പിയയിലെ രാജാവ്, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com