വ്യവസായങ്ങള്‍ക്ക് അതിവേഗ അനുമതി; നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം
Published: 14th April 2017 10:30 AM |
Last Updated: 14th April 2017 10:30 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് അതിവേഗ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യവസായം ആരംഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ 30 ദിവസത്തിനകം അനുമതി നല്‍കും. വ്യവസായത്തിനുള്ള ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നു.
വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാനായി കെഎസ്‌ഐഡിസിയില്‍ പുതിയ സെല്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള അനമതി നിര്‍ത്തലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.