ഇത് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍; ഇതു കൃഷിമന്ത്രി സുനില്‍ കുമാര്‍; ഇന്റലിജന്‍സ് മേധാവിക്ക് കെഎസ് യു വക മന്ത്രിമാരെ പരിചയപ്പെടുത്തല്‍ കത്ത്

ഇത് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍; ഇതു കൃഷിമന്ത്രി സുനില്‍ കുമാര്‍; ഇന്റലിജന്‍സ് മേധാവിക്ക് കെഎസ് യു വക മന്ത്രിമാരെ പരിചയപ്പെടുത്തല്‍ കത്ത്

കഴിഞ്ഞ ദിവസം റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ വസതിയില്‍ കയറിച്ചെന്ന് കൃഷിമന്ത്രി സുനില്‍ കുമാറല്ലേ എന്ന് ചോദിച്ച സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‌ കെഎസ്‌യു വക മന്ത്രിമാരെ പരിചയപ്പെടുത്തല്‍ കത്ത്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും പേരും ഫോട്ടോയും വകുപ്പും സഹിതം കുറിപ്പിലാക്കി കെഎസ് യു പ്രവര്‍ത്തകര്‍ ഇന്റലിജന്‍സ് മേധാവിക്ക് തപാലിലയച്ചു. 

കഴിഞ്ഞ ദിവസമാണ് ഇന്റലിജന്‍സ് മേധാവി  കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിനെ കാണാനായി എത്തിയത്. എന്നാല്‍ കണ്ടത് റെവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരനെയും. എന്നിട്ട് കൃഷിമന്ത്രി അല്ലേ എന്ന ചോദ്യവും. 

ഇതുകേട്ട് അന്താളിച്ചുപോയ ഇ ചന്ദ്രശേഖരന്‍, താനല്ല സുനില്‍കുമാറെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൃഷിമന്ത്രിയുടെ വസതിയും പറഞ്ഞുകൊടുത്തു. ഇതോടെയാണ് ഇന്റലിജന്‍സ് മേധാവിക്ക് തനിക്കു പറ്റിയ അമളി മനസ്സിലായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാരെ അറിയില്ലെന്നത് ആശ്ചര്യമാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനാണ് കൃഷിമന്ത്രി സുനില്‍ കുമാറുമായി മുഹമ്മദ് യാസീന്‍ ചര്‍ച്ചയ്‌ക്കെത്തിയത്. െ്രെഡവര്‍ക്കു പറ്റിയ അബദ്ധമാണിതെന്നാണ് പിന്നീട് ന്റലിജന്‍സ് മേധാവിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com