ജിഷ്ണു കേസിലെ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ജാള്യത മറക്കാനെന്ന് ചെന്നിത്തല

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജാള്യത മറക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ജിഷ്ണു കേസിലെ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ജാള്യത മറക്കാനെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജാള്യത മറക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയുടെ ഓഫീസിന് മുന്നിലെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ജാള്യത മറക്കാനാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. 

ജിഷ്ണു കേസ് സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനാണ് ചെന്നിത്തലയുടെ മറുപടി. 

മകന്‍ നഷ്ടപ്പെട്ടതിലുള്ള ദുഃഖവുമായി സമരത്തിനിറങ്ങിയ ഒരമ്മയ്ക്ക് നേരെയുണ്ടായ മര്‍ദ്ദനം എങ്ങിനെ ഗൂഢാലോചനയായി മാറിയെന്ന് തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com