ഡിജിപി ഓഫീസിന് മുന്നിലെ സംഭവം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്റ് മാസ്റ്റര്‍ ഡിസൈനെന്ന് കോടിയേരി

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ജിഷ്ണുവിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയത്‌ യാദൃശ്ചികമല്ല
ഡിജിപി ഓഫീസിന് മുന്നിലെ സംഭവം; സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്റ് മാസ്റ്റര്‍ ഡിസൈനെന്ന് കോടിയേരി

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ മറപറ്റി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ ജിഷ്ണു സമരം; ബാക്കിപത്രം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ ആരോപണം. 

ജിഷ്ണുവിന്റെ വിഷയത്തില്‍ യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ ഏക സഹോദരങ്ങളെ പോലെയാണ് ഒന്നിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുക എന്ന അജഡയ്ക്ക് അപ്പുറമുള്ള ദീര്‍ഘകാല ലക്ഷ്യം ഇതിനില്ലേ എന്നും ലേഖനത്തില്‍ കോടിയേരി ചോദിക്കുന്നു. 

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ജിഷ്ണുവിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃശ്ചികമല്ലെന്നും കോടിയേരി ആരോപിക്കുന്നു. 

സ്വാശ്രയ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മയ്ക്ക് ഇരയായ ജിഷ്ണു കമ്യൂണിസ്റ്റ് വീര്യമുണ്ടായിരുന്ന കൗമാരക്കാരനായിരുന്നു. അങ്ങിനെയൊരു വിദ്യാര്‍ഥിയുടെ പേര് ഉപയോഗിച്ചു തന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നത് ആശ്ചര്യകരമാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com