നന്തന്‍കോട് കൂട്ടക്കൊല: പ്രതിയെ പെട്രോള്‍പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജയെ കവടിയാറിലെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നായിരുന്നു മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയത്
നന്തന്‍കോട് കൂട്ടക്കൊല: പ്രതിയെ പെട്രോള്‍പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജയെ കവടിയാറിലെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നായിരുന്നു മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിയിരുന്നത്. പ്രതിയെ പെട്രോള്‍ പമ്പ് ജീവനക്കാരനും ഓട്ടോ ഡ്രൈവറും തിരിച്ചറിഞ്ഞു.

ആറാം തിയ്യതി വൈകീട്ടായിരുന്നു കേഡല്‍ ഓട്ടോറിക്ഷയില്‍ കയറിയത്. കൈയിലുള്ള രണ്ട് കന്നാസില്‍ ഇരുപത് ലിറ്റര്‍ പെട്രോളായിരുന്നു ഇയാള്‍ വാങ്ങിയത്. എന്തിനാണ് ഇത്ര പെട്രോള്‍ എന്ന് ഓട്ടോ ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ദൂരയാത്രയ്ക്കാണെന്നായിരുന്നു ഇയാളുടെ മറുപടി.

അതിനിടെ ജിന്‍സന്‍ നിരന്തരമായി മൊഴിമാറ്റുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്ക് പിന്നാലെ നടക്കുകയാണ് പൊലീസ്. പിതാവിന്റെ സ്വഭാവ ദൂഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് അവസാനം നല്‍കിയ മൊഴി. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുന്നതിനിടെ കൊല നടത്തുകയായിരുന്നെന്നായിരുന്നു ആദ്യമൊഴി. 

ഞായറാഴ്ച പുലര്‍ച്ചെയാണ് ജീന്‍സന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയും മരിച്ച നിലയില്‍ കാണപ്പെട്ടത്. ചെന്നൈയിലും ഇയാളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുംയ അഞ്ചുദിവസത്തെ കസ്റ്റഡിക്കുശേഷം തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com