സമരം കൊണ്ട് എന്ത് നേടിയെന്ന ചോദ്യം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണില്ലെന്നും മഹിജ

സമരം കൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ
സമരം കൊണ്ട് എന്ത് നേടിയെന്ന ചോദ്യം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണില്ലെന്നും മഹിജ

കോഴിക്കോട്: സമരം കൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാന്‍ എത്തില്ലെന്നും മഹിജ വ്യക്തമാക്കി. 

സഹോദരന്‍ ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ദുഃഖമുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാന്‍ പോകേണ്ടതില്ലെന്നാണ് തിരുമാനിച്ചിരിക്കുന്നതെന്നും മഹിജ പറഞ്ഞു. ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മഹിജ നേരത്തെ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com