എല്ലാം ശരിയെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ: കോടിയേരിക്ക് കാനത്തിന്റെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2017 07:55 PM |
Last Updated: 15th April 2017 07:55 PM | A+A A- |

പുനലൂര്‍: തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ശരിയെന്നത് ഇടതുപാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് സഹിഷ്ണുതയോടെ നേരിടാനുള്ള സമീപനം ഉണ്ടാകണമെന്നും കാനം അഭിപ്രായപ്പെട്ടു. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ ഇടതുമുന്നണിയിലെത്തിയത്. അതുകൊണ്ട് തന്നെ സിപിഐ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ആര്‍ക്കുമില്ല. ആരുടെയും മുഖം നോക്കിയില്ല സിപിഐ മറുപടി പറയുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയപ്രതിസന്ധികള്‍ ആര്‍ക്കും ഉണ്ടാകാം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശരിയായ നിലപാടുകള്‍ സ്വീകരിക്കണം. എങ്കില്‍ മാത്രമെ രാജ്യത്ത് ഇടത് ഐക്യം ശ്ക്തിപ്പെടു. ഇന്ത്യയില്‍ ഇടതുപാര്‍്ട്ടികളുടെ നില ഭദ്രമല്ല. ആഗോളീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഇടതുപക്ഷം പാര്‍ശ്വവത്കരിക്കപ്പെട്ടത്. ഇത് തന്നെയാണ് ഇന്ത്യയിലെ ബഹൂഭൂരിപക്ഷം ജനങ്ങളുടെയും അവസ്ഥ. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം അവരുടെ നാവായി മാറണം. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാനും ഞങ്ങള്‍ മാത്രമാണ് ശരിയെന്ന വാദവും ഞങ്ങള്‍ക്കില്ലെന്ന് കാനം വ്യക്തമാക്കി