പ്രേക്ഷകര്‍ക്ക് ലാല്‍സലാം പറഞ്ഞ് സഖാവിന്റെ അണിയറ പ്രവര്‍ത്തകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2017 03:45 PM |
Last Updated: 15th April 2017 03:45 PM | A+A A- |

കൊച്ചി: നിവിന്‍പോളി നായകനായി എത്തിയ സഖാവ് എന്ന ചിത്രത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിനുലഭിക്കുന്ന തരത്തില്‍ വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ചിത്രം വരവേറ്റത്. സിനിമയക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു. ഒരുപാട് പേരുടെ കൂട്ടായ്മയുടെയും കഠിനാധ്വനത്തിന്റൈയും ശ്രമമാണ് ചിത്രം. ചിത്രത്തെ അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും നന്ദി പറയാന്‍ കുറെ പേരുണ്ടെന്നും സിദ്ധാര്‍ത്ഥ് ശിവ അഭിപ്രായപ്പെട്ടു.
ആദ്യത്തെ കമ്യൂണിസ്റ്റ് കാരക്ടര്‍ ഹാപ്പിയായി. വളരെ വളരെ സന്തോഷമുണ്ടെന്നും ലാല്‍സലാം എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം
സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്ത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചൗവ്വോ പൗലോയ്ക്ക് ശേഷം ശിവ ഒരുക്കന്ന ചിത്രമാണ് സഖാവ്. ക്മ്യൂണിസ്റ്റുകാരന്‍ എന്താവണം എന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍, കുതിരവട്ടം പപ്പുവിന്റെ മകന്‍, മുസ്തഫ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.