എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു, ജീവിതം പാഴായി; ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പിലെ വരികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2017 10:30 AM |
Last Updated: 16th April 2017 10:59 AM | A+A A- |

തിരുവനന്തപുരം: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ഇംഗ്ലീഷില്‍ നാല് വാചകങ്ങള്‍ മാത്രമാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി. ജീവിതം നഷ്ടമായി എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു എന്നാണ് ആത്മഹത്യ കുറിപ്പിലെ വരികള്‍. എന്നാല്‍ ആത്മഹത്യ കുറിപ്പിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ലഭിച്ച ആത്മഹത്യ കുറിപ്പിലെ വിവരങ്ങളാണ് ഹൈക്കോടതയില്‍ നടക്കുന്ന വാദത്തിനിടെ പുറത്തുവന്നിരിക്കുന്നത്. നെഹ്‌റു കോളെജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയിലെ ഓവുചാലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് കുറിപ്പ് ലഭിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച പൊലീസിന് ഇത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.