കോണ്‍ഗ്രസിനും സിപിഐക്കും ഒരേനിലപാട്: എംഎം ഹസന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 16th April 2017 12:33 PM |
Last Updated: 16th April 2017 12:39 PM | A+A A- |

തിരുവനന്തപുരം: എല്‍ഡിഎഫില്‍ ആശയപരമായ ഐക്യമില്ലെന്ന് കെപിസിസി താത്കാലിക അധ്യക്ഷന്‍ എംഎം ഹസന്‍.സിപിഐ യാത്ഥാര്‍ത്ഥ്യബോധമുള്ള പാര്‍ട്ടിയാണ്. മൂന്നാര്‍,ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് തന്നെയാണ് സിപിഐക്കുള്ളത്. ഇടതുപക്ഷ ഐക്യം തകര്‍ന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണ്. സിപിഐയോട് കോണ്‍ഗ്രസിന് അകല്‍ച്ചയില്ല. അച്യുതമേനോന്‍ സര്‍ക്കാരാണ് കേരളത്തിലെ ഏറ്റവും നല്ല സര്‍ക്കാരാണ്. അതിന് കാരണം സിപിഐ-കോണ്‍ഗ്രസ് ഐക്യമാണ്.
എംഎ ഹസന്‍ പറഞ്ഞു
മഹിജയെ പൊലീസ് മര്‍ദ്ദിച്ച സംവഭവത്തിന് ശേഷമുണ്ടായ സിപിഐ-സിപിഎം പോര് മുറുകി നില്‍ക്കുന്നതിനിയയിലാണ് സിപിഐയെ പ്രകീര്‍ത്തിച്ച് എംഎം ഹസന്‍ രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രതിപക്ഷ ന്താവ് രമേശ് ചെന്നിത്തലയും സിപിഐ നിലപാടുകളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.
മൂന്നാര്‍,നക്‌സല്‍ വര്‍ഗീസ്,വിവരാവാകശ നിയമം, നിലമ്പൂര്‍ ഏറ്റുമുട്ടല്‍ തുടങ്ങി
സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലെല്ലാം തന്നെ
സിപിഎം-സിപിഐ നിലപാടുകള്‍ രണ്ടു തട്ടിലാണെന്ന് ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സിപിഐ മുന്നണിയെ പ്രതിരോധത്തിലാക്കുകയാണെന്ന് സിപിഎം ആരോപിക്കുമ്പോള്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ഇനിയും തുടരും എന്നാണ് സിപിഐ നിലപാട്.