ജിഷ്ണു കേസ്; അണികളെ വസ്തുത ബോധ്യപ്പെടുത്താന്‍ സിപിഎം, വിശദീകരണ യോഗം വിളിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2017 10:52 AM |
Last Updated: 16th April 2017 10:52 AM | A+A A- |
തിരുവനന്തപുരം: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ വസ്തുത ബോധ്യപ്പെടുത്താന്‍ സിപിഎം തീരുമാനം. ഇതിനെ തുടര്‍ന്ന് എല്ലാ ലോക്കല്‍ കമ്മിറ്റികളിലും റിപ്പോര്‍ട്ടിങ് നടത്തും.
ജിഷ്ണു കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കീഴ്ഘടകങ്ങളെ അറിയിക്കും. 23ന് ജിഷ്ണുവിന്റെ നാടായ വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ സംസാരിക്കും.
ജില്ലാ കമ്മിറ്റികളില്‍ നിന്നും ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനുള്ള പാര്‍ട്ടിയുടെ നീക്കം