സിപിഐയെ അടര്‍ത്തിമാറ്റാമെന്നത് കോണ്‍ഗ്രസ് വ്യാമോഹം; കോടിയേരി ബാലകൃഷ്ണന്‍
Published: 16th April 2017 06:34 PM |
Last Updated: 17th April 2017 06:57 PM | A+A A- |

തിരുവനന്തപുരം: എല്‍ഡിഎഫില്‍ നിന്ന് സിപിഐയെ അടര്‍ത്തിമാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുപാര്‍ട്ടികളും തമ്മില്‍ നയപരമായി വ്യത്യാസമില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസന്റെ അഭ്യാസം നടക്കില്ലെന്നും കോടിയേരി പറഞ്ഞു. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
സിപിഎമ്മിനെതിരായ കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഇടതുമുന്നണിയിലെ ഐക്യം തകര്‍ന്നെന്നും ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ് ഇടതുമുന്നണിയെന്നും ഹസ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് കോടിയേരിയുടെ മറുപടി