ട്രാക്ക് തകരാര്‍: എറണാകുളം ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
Published: 17th April 2017 10:25 AM |
Last Updated: 17th April 2017 05:24 PM | A+A A- |

കൊച്ചി: ട്രാക്കു തകരാറിനെത്തുടര്‍ന്ന് എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ തീവണ്ടിഗതാഗതം താളം തെറ്റി. എട്ടുമണിയോടെ താറുമാറായ ഗതാഗതം രണ്ടു മണിക്കൂറിനു ശേഷവും പുനസ്ഥാപിച്ചിട്ടില്ല.
എറണാകുളം നോര്‍ത്തിനും ഇടപ്പള്ളിക്കും ഇടയിലാണ് ട്രാക്കില്‍ തകരാറു കണ്ടെത്തിയത്. തുടര്‍ന്ന് ഈ സെക്ടറിലെ ഗതാഗതം നിര്‍ത്തിവയ്ക്കുകയായിരുന്നു. രാവിലത്തെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഗുരുവായുരില്‍നിന്ന് പുനലൂരിലേക്കുള്ള പാസഞ്ചര്‍ കളമശേരിയിലും ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് ആലവയിലും നിര്‍ത്തിയിട്ടു. 7.45ന് എറണാകുളം സൗത്തില്‍നിന്ന് പുറപ്പെടേണ്ട നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് സൗത്ത് സ്റ്റേഷനില്‍ പിടിച്ചിട്ടു. 9.10ന് സൗത്ത് പുറപ്പെടേണ്ട ബംഗളൂരു ഇന്റര്‍സിറ്റിയും കോഴിക്കോട് ജനശതാബ്ദിയും സൗത്തില്‍ നിര്‍ത്തിയിട്ടു.
ഓഫിസ് സമയത്ത് ഗതാഗതം താറുമാറായത് ആയിരങ്ങളെയാണ് ബാധിച്ചത്.