പത്തനാപുരത്ത് 15 വയസ്സുകാരി പ്രസവിച്ചു; പതിനാലുവയസ്സുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി
By സമകാലിക മലയാളം ഡസ്‌ക് | Published: 17th April 2017 10:13 PM |
Last Updated: 18th April 2017 03:34 PM | A+A A- |

(പ്രതീകാത്മക ചിത്രം)
കൊല്ലം: പത്തനാപുരത്ത് 15 വയസ്സുകാരി കുളിമുറിയില്‍ പ്രസവിച്ചു. അയല്‍വാസിയായ പതിനാലു വയസ്സുകാരനാണ് ഉത്തരവാദി എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് അമ്മയെയും കുഞ്ഞിനെയും എത്തിച്ചു.
കടുത്ത വയറുവേദനയെത്തുടര്‍ന്ന് പതിനഞ്ചുവയസ്സുകാരി പെണ്‍കുട്ടിയെയും കൊണ്ട് അമ്മ ആശുപത്രിയിലെത്തിയതായിരുന്നു. അവിടെവെച്ചാണ് പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നും ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഈ സമയത്തുമാത്രമാണ് പെണ്‍കുട്ടിയുടെ അമ്മ മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് വീട്ടിലേക്കെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. വാതിലിന് തട്ടിയിട്ടും തുറക്കാതായതോടെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കടന്നപ്പോഴാണ് പെണ്‍കുട്ടി പ്രസവിച്ചത് കണ്ടത്. ഉടന്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് എത്തിയ പോലീസ് സംഘം പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുത്തു. അയല്‍വാസിയായ പതിനാലുവയസ്സുകാരന്റെ പേരാണ് പെണ്‍കുട്ടി പറഞ്ഞത്. പതിനാലുവയസ്സുകാരന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കാനാണ്. തീരുമാനം. പെണ്‍കുട്ടിയെക്കാള്‍ പയ്യന് പ്രായക്കുറവുള്ളതിനാല്‍ പോലീസ് എന്തു ചെയ്യണമെന്ന ആശങ്കയിലുമാണ്.