ബന്ധുനിയമനത്തില്‍ കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇപി ജയരാജനും പികെ ശ്രീമതിക്കും വീഴ്ചപറ്റിയെന്ന് പിബി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2017 09:32 PM |
Last Updated: 18th April 2017 03:14 PM | A+A A- |

ന്യൂഡെല്‍ഹി: ബന്ധുനിയമനത്തില്‍ കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇപി ജയരാജനും പികെ ശ്രമീതിക്കും തെറ്റുപറ്റിയെന്ന് ഇന്ന് ചേര്‍ന്ന പിബി യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ഇരുവരുടെയും വിശദീകരണം കേന്ദ്രകമ്മറ്റി കേള്‍ക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ നടപടിക്കാര്യം ആലോചിക്കുക.ഇക്കാര്യത്തില്‍ ഇരുവര്‍ക്കും കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നും ഇരുവരെയും ശാസനയില്‍ ഒതുക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന കാര്യമാണ് പിബി യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന പിബിയോഗത്തില്‍ തീരുമാനമുണ്ടായേക്കും. അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള മതേതരസഖ്യം എന്ന നിലപാടിനോട് യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്.