മലപ്പുറത്ത് ആരെന്ന് ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2017 07:35 AM |
Last Updated: 17th April 2017 02:56 PM | A+A A- |

മലപ്പുറം:ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറത്ത് വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ അറിയാം.പത്തുമണിയോടെ ജനവിധി പൂര്‍ണ്ണമായും അറിയാം. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. മൂന്ന് മുന്നണികളും പ്രതിക്ഷയില്‍. അട്ടിമറി പ്രതീക്ഷിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈലസല്‍ പറഞ്ഞു. മികച്ച വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഭൂരിപക്ഷത്തില്‍ കുറവ് വരില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീപ്രകാശും പറഞ്ഞു.