വിഎസിന് മുറി നിഷേധിച്ച് കേരള ഹൗസ്

വിഎസ് അച്യുതാനന്ദന് കേരളഹൗസില്‍ മുറി നിഷേധിച്ച് കേരള ഹൗസ് അധികൃതര്‍ - പതിവുമുറി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് അനുവദിച്ചതാണ് മുറി നല്‍കാനാകാതെ പോയതെന്ന് വിശദീകരണം 
വിഎസിന് മുറി നിഷേധിച്ച് കേരള ഹൗസ്

ന്യൂഡെല്‍ഹി; മുന്‍ കേരള മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് കേരളഹൗസില്‍ മുറി നിഷേധിച്ച് കേരള ഹൗസ് അധികൃതര്‍. പത്തുദിവസം മുന്‍പു തന്നെ കേരളാ ഹൗസില്‍ മുറി വേണമെന്ന് അധികൃതരെ അറിയിച്ചിരുന്നു. മുറി ലഭ്യമാണെന്നായിരുന്നു ഇവരുടെ വിശദീകരണം. സിപിഎം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് വിഎസ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തിയത. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയതിന് പിന്നാലെയാണ് വിഎസ് കേരളാഹൗസില്‍ എത്തിയത്. എന്നാല്‍ വിഎസിന് പതിവ് മുറി അനുവദിക്കുന്ന സാഹചര്യം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. 
പതിവ് മുറി ലഭിക്കാത്തതില്‍ വിഎസ് ആരോടും പരിഭവം പങ്കുവെക്കാതെ നമ്പര്‍ 104 ലേക്ക്  പോവുകയായിരുന്നു. കേരളാ ഹൗസില്‍ എത്തിയാല്‍ 
204ാം നമ്പര്‍ മുറിയാണ് വിഎസ് ഉപയോഗിച്ചിരുന്നത്.  പതിവ് മുറി അനുവദിക്കാത്താതില്‍ വിഎസ് കേരള ഹൗസ് അധികൃതരെ അതൃപ്തി അറിയിച്ചു. സംഭവം വിവാദമായതോടെ വിഎസിന് പതിവ് മുറി അനുവദിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് ഈ മുറി നല്‍കിയതുകൊണ്ടാണ് വിഎസിന് മറ്റൊരു മുറി നല്‍കാന്‍ ഇടയായതെന്നാണ് കേരളാ ഹൗസ് അധികൃതരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com