കെഎം മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന് എംഎം ഹസ്സന്‍; ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th April 2017 10:49 AM |
Last Updated: 18th April 2017 05:37 PM | A+A A- |

തൃശ്ശൂര്‍: കെഎം മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. മാണിയുടെ സാന്നിധ്യം മലപ്പുറത്ത് ഗുണം ചെയ്തു. മാണിയുടെ മടങ്ങിവരവ് വെള്ളിയാഴ്ച യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു.
മാണിസാര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് നല്ല തുടക്കമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. മുസ്‌ലിം ലീഗ് സ്ഥാമനാര്‍ത്ഥിക്കാണ് പിന്തുണ നല്‍കിയത് എങ്കിലും യുഡിഎഫിനാണ് അത് ഗുണമായത്. മാണിസാറിനെ ഞങ്ങളാരും യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ല.അദ്ദേഹം എത്രയും വേഗം തിരികെ വരണമെന്നാണ് ഞങ്ങള്‍ എല്ലാവരുടേയും ആഗ്രഹം. ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകണം എന്നാണ് ആഗ്രഹം ന്നെും ഹസ്സന്‍ പറഞ്ഞു.കെപിസിസി അധ്യക്ഷന്‍ കാര്യത്തില്‍ തെരഞ്ഞെടുപ്പ് വേണമോ സമവായം വേണമോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.