നിരക്ക് വര്‍ധിപ്പിച്ചല്ല, കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം പരിഹരിക്കേണ്ടത്: ചെന്നിത്തല
Published: 18th April 2017 10:46 AM |
Last Updated: 18th April 2017 04:18 PM | A+A A- |

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിരക്ക് വര്‍ധിപ്പിച്ചല്ല, കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം പരിഹരിക്കേണ്ടത്. മൊത്തം 225 കോടിയുടെ അധിക ഭാരം ഈ വര്‍ധനവ് മൂലം ജനങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം മൂലം തന്നെ സാധാരണ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. അതിനിടയ്ക്കുള്ള വൈദ്യുതി നിരക്ക് ജനങ്ങള്‍ക്ക് ദോഷം ചെയ്യും. അതുകൊണ്ട് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.